Section

malabari-logo-mobile

സ്കൂളുകൾക്ക് 5 കോടി രൂപയുടെ പുസ്തകങ്ങൾ നഷ്ടമാകുന്നു ;അധ്യാപകരുടെ അനാസ്ഥയോ?

HIGHLIGHTS : Teachers' negligence: Schools lose Rs 5 crore worth of books

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ വായനയുടെ വസന്തത്തിലൂടെ പത്ത് കോടി രൂപയുടെ പുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ക്കായി വിതരണം ചെയ്യാനുള്ള ഡി.പി.ഐയുടെ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളുകളുടെ നിസ്സഹരണവും അനാസ്ഥയും മൂലം വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്.

1500 ഓളം സ്‌കൂളുകള്‍ക്കായാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. 9000 ത്തോളം പുസ്തകങ്ങളാണ് ഈ പദ്ധതിക്കായി സാഹിത്യ- വൈജ്ഞാനികരംഗത്തെ വിദഗ്ദ്ധര്‍ തെരത്തെടുത്തത്. ഓണ്‍ലൈനില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ഡി പി ഐ യുടെ സൈറ്റില്‍ നിന്ന് തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും എന്നിരിക്കെ ഇതുവരെ പകുതി സ്‌കൂളുകള്‍ പോലും ഇതിന് തയ്യാറായിട്ടില്ല.

sameeksha-malabarinews

ഈ അനാസ്ഥ ഞെട്ടിക്കുന്നതാണെന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതും വരുംതലമുറകളോട് ചെയ്യുന്ന കടുത്ത അനീതിയാണന്നും പ്രസാധകരുടെ സംഘടനയായ പുസ്തകം ജനറല്‍ബോഡി ചൂണ്ടിക്കാട്ടി. പിടിഎയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉടനടി ഉണ്ടാവേണ്ടതാണന്നും യോഗം ആവശ്യപ്പെട്ടു.

പുസ്തകം ചെയര്‍മാന്‍ ഡോ. എം.കെ മുനീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതാപന്‍ തായാട്ട് (ഹരിതം), എന്‍.ഇ. മനോഹര്‍ (പൂര്‍ണ്ണ), എം.വി.അക്ബര്‍ (ലിപി), എം. മണിശങ്കര്‍ (ജ്ഞാനേശ്വരി) എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!