
ദുബായ്: കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേല്‍ സ്വദേശി സുബൈര്‍ – ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്‌സിന സുബൈര്‍ (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കുളിമുറിയില്‍ വച്ച് വാട്ടര്‍ ഹീറ്ററില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഐന്‍ ഖാലിദിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുളിമുറിയില്‍നിന്ന് ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സഹീര്‍ ദോഹയില്‍ ബിസിനസ് ചെയ്യുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍ ,ഐദ ഖദീജ, ഐദിന്‍ ഉസ്മാന്‍.




