
മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുവായൂർ സ്വദേശി മരണപ്പെട്ടു. ഗുരുവായൂർ പേരകം സ്വദേശി തെക്കേപുരക്കൽ കേശവൻ്റെ മകൻ വിനോദ് ഖന്ന (47) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂന്നാറിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് അഞ്ചു പേരടങ്ങുന്ന സംഘം ഗുരുവായൂരിൽ നിന്നും മൂന്നാർ സന്ദർശനത്തിന് പുറപ്പെട്ടത്.
മാട്ടുപ്പെട്ടിയിൽ നിന്ന് സൂര്യനെല്ലിയിലേക്കുള്ള വഴിയിലെ ലോക്കാട് ഗ്യാപ്പിന് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




