കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലാണ് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടാംപ്രതി മൂവാറ്റുപ്പുഴ സ്വദേശി സജില്‍(36),മൂന്നാം പ്രതി ആലപ്പുഴ സ്വദേശി എം കെ നാസര്‍(48), അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസില്‍ രണ്ടാംഘട്ട വിതചാരണ പൂര്‍ത്തിയാക്കി ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട വിചാരണയില്‍ പ്രതികളായ അഞ്ചുപേരെ കോടതി വെറുതെ വിട്ടിരുന്നു.
മുഹമ്മദ് റാഫി (40),ഷഫീഖ് (31), അസീസ് ഓടക്കാലി (36),, ടി.പി. സുബൈര്‍ (40), മന്‍സൂര്‍ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്. കേസിലെ ഒന്നാം പ്രതി സവാദ്(33) ഒളിവിലാണ്.
2010 ജൂലൈ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചാണ് അധ്യാപകനെ ആക്രമിച്ചത്.
ഒന്നാംഘട്ട വിചാരണയില്‍ 13 പേരെ കോടതി ശിക്ഷിച്ചു. 18 പേരെ വിട്ടയക്കുകയും ചെയ്തിരുന്നു. 2015 ന് ശേഷം പിടിയിലായ 11 പ്രതികളുടെ വിചാരണയാണ് രണ്ടാംഘട്ടിത്തില്‍ നടന്നത്.
എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി അനില്‍ കെ ഭാസ്‌ക്കറാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




