ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി പണം കവര്‍ന്നെടുത്തു. നരേം രാജശേഖര്‍ റെഡ്ഡി(62) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയിലാണ് അക്രമി സംഘം മാര്‍ക്കറ്റില്‍ നിന്നും മടങ്ങിവരികായായിരുന്ന ഇദേഹത്തെ ആക്രമിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പണം കവര്‍ന്നത്. തക്കാളിക്ക് വില കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ കര്‍ഷകന്റെ കൈവശം ധാരാളം പണം ഉണ്ടാകുമെന്ന ധാരണയില്‍ പണം കവാരാന്‍ ശ്രമിക്കുന്നതിനിടെയാകാം കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
തക്കാളി വിളവെടുപ്പ് കഴിഞ്ഞശേഷം ഇദേഹം 70 പെട്ടി തക്കാളി മാര്‍ക്കറ്റില്‍ വിറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇദേഹം ഗ്രാമം വിട്ട് മാര്‍ക്കറ്റില്‍ പോയവിവരം മനസിലാക്കിയ ശേഷം കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




