രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി പേളിയും ശ്രീനിഷും

തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് പേളി മാണിയും ശ്രീനിഷ് അരവിന്ദും. താന്‍ ഗര്‍ഭിണിയാണെന്നും ഇപ്പോള്‍ മൂന്ന് മാസം ആയെന്നും രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും അറിയിച്ചു.

‘ ലെ നില അമ്മേടെ വയറ്റില്‍ കുഞ്ഞു വാവ.. ഡാഡിയുടെ വയറ്റില്‍ ദോശ.. ‘ എന്ന ക്യാപ്ഷനോട് കൂടി മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് ഈ സന്തോഷ വാര്‍ത്ത ഇരുവരും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ആദ്യ കുറച്ച് നാളുകള്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും ഇപ്പോള്‍ കുഴപ്പമില്ലെന്നും എല്ലാവരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പേര്‍ളിയും ശ്രീനിഷും പറഞ്ഞു.

അടുത്തിടെ പേര്‍ളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസും കണ്ട ആരാധകര്‍ നിരന്തരം പേര്‍ളി ഗര്‍ഭിണിയാണോ എന്ന ചോദ്യവുമായി രംഗത്ത് വന്നിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top