‘വൃഷഭ’യില്‍ മോഹന്‍ലാലിന്റെ മകനായി റോഷന്‍ മെക

മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘വൃഷഭ’ യില്‍ തെലുങ്ക് നടന്‍ റോഷന്‍ മെക യും. മോഹന്‍ ലാലിന്റെ മകനായാണ് റോഷന്‍ മെക ഇതില്‍ എത്തുന്നത്.

കണക്റ്റ് മീഡിയ,എ വി എസ് സ്റ്റുഡിയോസ്, ബാലാജി ടെലി ഫിലിംസ്,ഫസ്റ്റ് സ്റ്റെപ് മൂവീസ് എന്നിവയുടെ ബാനറില്‍ വരുണ്‍ മാതുര്‍,അഭിഷേക് വ്യാസ്,എക്ത കപൂര്‍, ശോഭ കപൂര്‍,വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ മാസം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥ പറയുന്ന ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയിനെര്‍ ആണ്.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്,കന്നഡ എന്നീ ഭാഷകളില്‍ സിനിമ റിലീസിനെത്തും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top