ഭരത്പൂര്‍ :തന്റെ പ്രണയിനിയായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാനായി അധ്യാപിക ലിംഗമാറ്റം നടത്തി. ഭരത്പൂരില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ആയ മീരയാണ് തന്റെ വിദ്യാര്‍ഥിനിയായ കല്‍പ്പന ഫൗസ്ദാറുമായി പ്രണയത്തിലായത് .ലിംഗമാറ്റ ശസ്ത്രക്രിയ വിജയമായതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.രണ്ട് ദിവസം മുന്‍പാണ് ഈ വിവാഹം നടന്നത് .
അധ്യാപികയായ മീര ജോലി ചെയ്തിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കല്‍പ്പന ഇവിടെ കബഡി താരമായിരുന്നു. കല്‍പ്പന ദേശീയതലത്തില്‍ മൂന്നുതവണ കളിച്ചിട്ടുണ്ട് .കളിക്കളത്തില്‍ വച്ചുള്ള സംസാരങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനു ശേഷം മീര മുന്‍കൈയെടുത്ത് ലിംഗമാറ്റം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായി.
സര്‍ജറിക്കുശേഷം മീര ആരവ് എന്ന പേര് സ്വീകരിച്ചു .ഇതിനുശേഷമാണ് കല്‍പ്പനയും ആരവും വിവാഹിതരായത് .വിവാഹത്തിന് ഇരുവരുടെയും വീട്ടുകാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത് .ആരവിന് 4 മൂത്ത സഹോദരിമാരാണ് ഉള്ളത് .നാലുപേരും വിവാഹിതരാണ്. ജനിച്ചത് പെണ്ണായിട്ടാണെങ്കിലും എപ്പോഴും വിചാരിച്ചത് ആണ്‍കുട്ടി ആണെന്നായിരുന്നെന്നും ആരവ് പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ വിധേയനാകണം എന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു.2019 ഡിസംബറിലാണ് താന്‍ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയിരുന്നു ആരവ് വ്യക്തമാക്കുന്നുണ്ട്.
അതെസമയം ആരവുമായി ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും താന്‍ ആരവിനെ തന്നെയായിരിക്കും വിവാഹം കഴിക്കുക എന്ന് കല്‍പ്പന പറഞ്ഞു. ഏതായാലും അധ്യാപികയുടെയും വിദ്യാര്‍ഥിനിയുടെയും വേറിട്ട പ്രണയകഥ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.




