വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

HIGHLIGHTS : Teacher stabbed to death in classroom after rejecting marriage proposal

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.

4 മാസം മുന്‍പാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായെത്തിയത്. ഇന്നലെ രാവിലെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് കൈയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ യുവതി മരിച്ചു.

sameeksha-malabarinews

കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാള്‍ അധ്യാപികയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പിന്നീട് ഇയാള്‍ക്ക് അധ്യാപികയോട് പക തോന്നുകയും അതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!