എ ആര്‍ നഗറില്‍ കാണാതായ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി :കാണാതായ സ്‌കൂള്‍ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ ആര്‍ നഗര്‍ സ്വദേശി എ പി മത്തായി മാസ്റ്ററെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ കഴിഞ്ഞ 10/08/2022 വൈകുന്നേരം മുതല്‍ കാണാതായതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇദ്ദേഹം പൂകയൂര്‍ യാറത്തും പടി ഭാഗത്ത് നിന്നും കുട്ടിശ്ശേരി ചിന ഭാഗത്തേക്ക് പോകുന്നതായി ദൃശ്യം ലഭിച്ചതില്‍ തിരൂരങ്ങാടി പോലീസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ പരിസരത്തെ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ മരണപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തിരൂരങ്ങാടി പോലീസും തേഞ്ഞിപ്പലം പോലീസും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

Share news
error: Content is protected !!
Scroll to Top