‘സണ്ണി ലിയോണിന്റെ ജന്മദിനമാണ്, എനിക്ക് പരീക്ഷയെഴുതാനാവില്ല’: ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതിയ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍.

ബെംഗളൂരു സര്‍വകലാശാലയിലാണ് സംഭവം. ഒന്നാംവര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ക്ക് പകരം ഇങ്ങനെയെഴുതിയത്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല’, എന്നായിരുന്നു വിദ്യാര്‍ത്ഥി കുറിച്ചത്. ഉത്തരക്കടലാസിന്റെ ബാക്കിഭാഗം ഒന്നുമെഴുതിയില്ല. എല്ലാവരോടും നടിക്ക് ആശംസകള്‍ അറിയിക്കണമെന്നും ഇയാള്‍ കുറിച്ചു.

സര്‍വകലാശാല മെയ്, ജൂണ്‍ മാസങ്ങളിലാണ് ബിരുദ (യുജി) പരീക്ഷകള്‍ നടത്തിയത്. പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ വേളയിലാണ് വിചിത്രമായ ഉത്തരക്കടലാസ് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top