പരപ്പനങ്ങാടി :ഖാദി ഭവനില്‍ ഓണം ഖാദി മേളക്ക് തുടക്കമായി. കോഴിക്കോട് സര്‍വ്വോദയ സംഘത്തിന്റെ കീഴിലുള്ള പരപ്പനങ്ങാടി ഖാദി ഭവനില്‍ നടക്കുന്ന ഓണം ഖാദി മേള തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹ്‌സിന കെപി എംഎല്‍എയില്‍ നിന്ന് നിന്നും ആദ്യ വില്പന ഏറ്റുവാങ്ങി.
കാര്‍ഷിക വികസന ബോര്‍ഡ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍, ഡിവിഷന്‍ മെമ്പര്‍ ഫാത്തിമ റഹിം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ഭവന്‍ മാനേജര്‍ അതുല്‍ നന്ദി പറഞ്ഞു. മേളയില്‍ സില്‍ക്ക് ഉള്‍പ്പെടെ ഖാദിക്ക് 30% ഗവ.. റിബേറ്റ് ഉണ്ടായിരിക്കും. കൂടാതെ ഓരോ 1000 പറച്ചേഴ്‌സിനും ഓരോ സമ്മാന കൂപ്പണ്‍ വീതം ഉണ്ടായിരിക്കും.
സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, മസ്ലിന്‍ ഷര്‍ട്ട് പീസുകള്‍, കളര്‍ ഷര്‍ട്ട് പീസുകള്‍, കാവി മുണ്ടുകള്‍, കളര്‍ മുണ്ടുകള്‍, സിംഗിള്‍ – ഡബിള്‍, കുപ്പടം മുണ്ടുകള്‍, ഉന്നകിടക്കകള്‍ തുടങ്ങി എല്ലാ വിധ ഖാദി തുണിത്തരങ്ങളും ഇവിടെ നിന്ന് ലഭിക്കും.




