ഭര്‍ത്താവ് പുറത്തിറങ്ങി; ഭാര്യയും കുഞ്ഞുമിരുന്നിരുന്ന നിര്‍ത്തിയിട്ട കാര്‍ മദ്യപാനി ചാടിക്കയറി ഓടിച്ചു; നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു

ചോറ്റാനിക്കര: ഭാര്യയും കുട്ടിയുമായി കാറില്‍ വന്നയാള്‍ കടയില്‍ കയറി ഭക്ഷണം വാങ്ങുന്നതിനിടെ മദ്യപന്‍ കാറുമായി കടന്നു. ഒടുവില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ കാര്‍ ഇടിച്ചുനിന്നു. കാര്‍ തട്ടിയെടുത്ത് പാഞ്ഞ് അപകടമുണ്ടാക്കിയയാളെ അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂര്‍ വീട്ടില്‍ ആഷ്‌ലി (53) യാണ് അറസ്റ്റിലായത്. നിര്‍ത്തിയിട്ട കാറില്‍ വീട്ടമ്മയും കുട്ടിയും ഇരിക്കുമ്പോഴാണ് ഇയാള്‍ ചാടിക്കയറി വാഹനം ഓടിച്ചത്. അപരിചിതന്‍ തങ്ങളുടെ വാഹനത്തിനുള്ളിലേക്ക് കയറി വാഹനം സ്റ്റാര്‍ട്ടാക്കി ഓടിക്കാന്‍ തു ടങ്ങിയതോടെ പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ഒച്ചവച്ചു.

ഇതോടെ വെപ്രാളത്തിലായ മദ്യപന്‍ ഓടിച്ച കാര്‍ പലയിടത്തും ഇടിപ്പിച്ചു. ഒടുവില്‍ വീട്ടമ്മ സ്റ്റിയറിംഗില്‍ കയറി പിടിച്ചതോടെ കാര്‍ വഴിയരികില്‍ പാന്‍ മസാല വില്‍ക്കുന്ന വണ്ടിയില്‍ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു നിന്നു.

തുടര്‍ന്ന് നാട്ടുകാര്‍ മദ്യപനെ പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനടുത്ത് നിര്‍ത്തിയിട്ട കാറില്‍ മദ്യപന്‍ കയറി ഓടിച്ചത്.

Share news
error: Content is protected !!
Scroll to Top