പാലക്കാട് വാഹനാപകടത്തില്‍ അധ്യാപികക്ക് ദാരുണാന്ത്യം

പാലക്കാട്: കോങ്ങാട് മഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കുണ്ടളശേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അധ്യാപികയായ സുശീല(50)ആണ് മരിച്ചത്.

നിയന്ത്രണംനഷ്ടമായ കാര്‍ ആദ്യം ബൈക്കിലിടിക്കുകയും ഈ സമയം റോഡിലൂടെ വരികയായിരുന്ന ഓട്ടോയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാരിയായ സുശീലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Share news
error: Content is protected !!
Scroll to Top