അധ്യാപക നിയമനം
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡിഷണല്‍ ബാച്ചുകളിലേക്ക് 2025-26 അധ്യയന വര്‍ഷം ഒഴിവു വരുന്ന എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, കൊമേഴ്സ്, പൊളിറ്റിക്കല്‍ സ്വയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ബോട്ടണി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, മലയാളം, അറബി, ഉര്‍ദു തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 13ന് രാവിലെ ഒമ്പതിന് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2839492, 9447429969.
അധ്യാപക നിയമനം
പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളേജില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികകളിലേക്ക് കൂടികാഴ്ച മെയ് 14, 15 തീയതികളില്‍ നടക്കും. കോഴിക്കോട് മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായവര്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് മെയ് 14ന് രാവിലെ 10നും ഹിന്ദി അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് 15ന് രാവിലെ 10നും കംപ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. ഫോണ്‍: 04933 227370, 8606603153.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




