പിഎല്‍സി യോഗം മാറ്റി; സംസ്ഥാനത്ത്‌ തോട്ടം തൊഴിലാളി സമരം ശക്തമാകുന്നു

munnar-strikeഇടുക്കി: പിഎല്‍സി യോഗം മാറ്റവെച്ചതോടെ പൊമ്പിള്ളൈ ഒരുമയും
സംയുക്ത ട്രേഡ്‌ യൂണിയനുകളും മൂന്നാറില്‍ ഇന്നും സമരം തുടരുകയാണ്‌. റോഡ്‌ ഉപരോധിക്കുന്നത്‌ ഉള്‍പ്പെടെയുള്ള കടുത്ത സമരരീതിയിലേക്ക്‌ നീങ്ങാനാണ്‌ തൊഴിലാളികളുടെ തീരുമാനം. ഇന്ന്‌ കൂടുതല്‍ പൊമ്പിള്ളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരം ആരംഭിക്കും. അതേസമയം നിരാഹാരത്തിനിടെ തളര്‍ന്നു വീണ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

തിരുവനന്തപഹുരത്ത്‌ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി(പി എല്‍ സി) യോഗത്തില്‍ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച്‌ തീരുമാനമായില്ല. ഇതേതുടര്‍ന്നാണ്‌ പിഎല്‍സി യോഗം ബുധാഴ്‌ചയിലേക്ക്‌ മാറ്റിയത്‌. യോഗം മാറ്റിയതിറിഞ്ഞ്‌ പല തൊഴിലാളികളും തളര്‍ന്നു വീണു. സമരം ഇനിയും തുടര്‍ന്നാല്‍ മൂന്നാറിലെ തൊഴിലാളികളുടെ ജീവിതം കടുത്ത ദുരിത്തതിലാകും.

അതെസമയം തങ്ങള്‍ കടുത്ത സമരത്തിലേക്ക്‌ ്‌കടക്കാന്‍ തയ്യാറാണെന്ന്‌ തൊഴിലാളികള്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനം അനിശ്ചതമായി തുടരുന്നത്‌ തൊഴിലാളികളെ കൊടുംപട്ടിണിയിലേക്ക്‌ തള്ളിവിടുകയാണ്‌. ജോലിയോ കൂലിയോ ഇല്ലാതെ മിക്ക കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ തകര്‍ന്നു കഴിഞ്ഞു. ഇനിയും സമരം തുടര്‍ന്നാല്‍ പിടിച്ചുനില്‍ക്കാന്‍ മിക്കവര്‍ക്കും സാധിക്കുകയില്ല.

Related Articles