
തേഞ്ഞിപ്പലം: പൈപ്പ് പൊട്ടിയത് നന്നാക്കാതെ റോഡിൽ ടാറിങ് പ്രവൃത്തി നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ചാപ്പപ്പാറ മുണ്ടിയാൻമാട് റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പോകുന്നത് നന്നാക്കാതെ അതിന്റെ മുകളിലൂടെ ടാറിങ്ങിനുള്ള നീക്കം നടത്തിയത്. ഇതാണ് നാട്ടുകാർ തടഞ്ഞത്.
പൈപ്പ് പൊട്ടി മൂന്ന് മാസത്തിലെറെയായി വെള്ളംപോകുന്നുണ്ട്. നാട്ടുകാർ വാർഡ് മെമ്പറെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പിന് മുകളിലൂടെ മെറ്റലിങ് നടത്തിയത്. നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയി ട്ടും പൈപ്പ് നന്നാക്കാതെ മെറ്റലിങ് നടത്തുകയായിരുന്നു.
പ്രതിഷേധത്തിന് സിപിഐ എം തേഞ്ഞിപ്പലം ലോക്കൽ സെക്രട്ടറി എം വീരേന്ദ്രകുമാർ, ലോക്കൽ കമ്മിറ്റിയംഗം പി പരമേശ്വരൻ, ബ്രാഞ്ച് സെക്രട്ടറി എം വിജയൻ, കെ എൻ വിജയൻ എന്നിവർ നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




