താനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

താനൂര്‍:സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. താനൂര്‍ എടക്കടപ്പുറം സ്വദേശി താണിച്ചന്റെ പുരയ്ക്കല്‍ ഫവാസാ(21)ണ് താനൂര്‍ പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

താനൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കലാമേളയായതിനെത്തുടര്‍ന്ന് ഒഴൂര്‍ വെള്ളച്ചാലിലെ നരിമട കാണാനായി പോയതായിരുന്നു. ഈ സമയം ഇവിടെ എത്തിയ ഫവാസ് കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു. കൂട്ടത്തില്‍ ഒരാളെ പീഡിപ്പിക്കുന്നതായി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഇത് കണ്ട് മറ്റു കുട്ടികള്‍ സമീപത്തെ വീടുകളില്‍ പോയി കാര്യം പറയുകയായിരുന്നു. ഇതെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ താനൂര്‍ എസ് ഐ നവീന്‍ ഷാജും സംഘവും പ്രതികയെ കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles