കൂടത്തായി കൊലപാതകം: ജോളിയുമായി തെളിവെടുപ്പിനായി പൊന്നാമ്മറ്റത്ത്;കൂകി വിളിച്ച് നാട്ടുകാര്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമ്മറ്റം തറവാട്ടിലെത്തിച്ചു. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ ഇവിടെ എത്തിച്ചത്. പോലീസ് വീടിന് ചുറ്റും വലയം തീര്‍ത്താണ് പ്രിതയെ എത്തിച്ചത്. പ്രദേശത്ത ആളുകള്‍ മൊത്തം ഇവിടെ തടിച്ചുകൂടയിരിക്കുകയാണ്. ജോളിയെ പുറത്തിറക്കിയതോടെ നാട്ടുകാര്‍ കൂകി വിളിക്കുകയും രോഷപ്രകടനം നടത്തുകയും ചെയ്തു.

എട്ട് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതികളെ ഇവിടെ എത്തിച്ചത്. ജോളിയെയാണ് ആദ്യം ഇവിടെ എത്തിച്ചത്. പിന്നാലെ മാത്യുവിനേയും പ്രജികുമാറിനെയും കൊണ്ടുവന്നു. സീല്‍ ചെയ്ത വീടിന്റെ പൂട്ട് തുറന്നാണ് അന്വേഷണ സംഘം അകത്ത് പ്രവേശിച്ചത്. മൂന്ന് കൊലപാതകങ്ങളും നടന്നത് പൊന്നാമറ്റത്തെ വീട്ടിലാണ്. ബാക്കിയുള്ള സയനൈഡും ജോളിയുടെ ഫോണും കണ്ടെത്തുക എന്നതാണ് പ്രധാനം.

പൊന്നാമറ്റത്തെ തെളിവെടുപ്പിന് ശേഷം നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. പിന്നീട് ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലേക്കും പിന്നീട് സിലി മരണപ്പെട്ട ദന്തല്‍ ക്ലിനിക്കിലേക്കും പ്രതികളെ എത്തിക്കും.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ആറുകൊലപാകതകങ്ങള്‍ നടന്നിട്ടുള്ളത്.

Related Articles