തിരൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരൂര്‍: തൃശിനാപ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ തിരൂര്‍ സ്വദേശിനിയായ വിദ്യാര്‍തത്ഥിനി മരിച്ചു. തൃശിനാപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി സുരേന്ദ്രന്‍ പെരിയങ്ങാട്ടിന്റെയും കാടാമ്പുഴ കന്മനം പന്താവൂര്‍ വീട്ടില്‍ ദീപയുടെയും മകള്‍ അഞ്ജലി സുരേന്ദ്രന്‍(20)ആണ് മരിച്ചത്.

കഴിഞ്ഞദിവസം ബൈക്കില്‍ പോകുന്നതിനിടെ ഡിവൈഡറിലിടിച്ചാണ് അപകടം. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തൃക്കണ്ടിയൂരിലെ വീട്ടുവളപ്പില്‍.

ദുബായ് വിഞ്ചസ്റ്റര്‍ പബ്ലിക് സ്‌കൂള്‍ 11 ാം ക്ലാസ് വിദ്യാര്‍ത്ഥിനി അരുന്ധതി സഹോദരിയാണ്.

Share news
error: Content is protected !!
Scroll to Top