Section

malabari-logo-mobile

മുത്തൂറ്റിലെ തൊഴിലാളി സമരം വിജയിച്ചു: വേതനവര്‍ദ്ധനവ് അംഗീകരിച്ചു

HIGHLIGHTS : കൊച്ചി : കഴിഞ്ഞ 52 ദിവസമായി മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് സമരത്തിന് വിജയം. വേതനവര്‍ദ്ധനവ് എന്ന

കൊച്ചി : കഴിഞ്ഞ 52 ദിവസമായി മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് സമരത്തിന് വിജയം. വേതനവര്‍ദ്ധനവ് എന്ന ആവിശ്യവും പണിമുടക്കിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്ത ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും തിരിച്ചെടുക്കണമെന്ന ആവിശ്യവും മാനേജ്‌മെന്റ് അംഗീകരിച്ചു.

ഈ മാസം ഒന്നാംതിയ്യതി മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും.

sameeksha-malabarinews

തടഞ്ഞുവെച്ച ഇഎസ്ഒഫി ആനുകൂല്യം അപേക്ഷ സമര്‍പ്പക്കുന്നത മുറയ്ക്ക് വിതരണം ചെയ്യും.

ജീവനക്കാരുടെ ആവിശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും, മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) പ്രതിനിധികളും ഒപ്പുവെച്ചു. ഹൈക്കോടതി നിരീക്ഷകന്‍ അഡ്വ ലിജി വടക്കേടത്തിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

മുത്തൂറ്റ് ഫിനാന്‍സിന്റെ സമരം മൂലം പൂട്ടിക്കിടന്ന എല്ലാ ബ്രാഞ്ചുകളും വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

സംസ്ഥാനത്താകെ 1800 പേര്‍ സമരത്തിനിറങ്ങിയിരുന്നു. എന്നാല്‍ എംഡി നേരിട്ട് സമരത്തിനെതിരെ രംഗത്ത് ഇറങ്ങി. കേരളത്തിലെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടുമെന്ന് ഇദ്ദേഹം ഭീഷണിപ്പെടുത്തി. കൂടാതെ തൊഴിലാളി സമരത്തിനെതിരെ വലിയ കാമ്പയിന്‍ സോഷ്യല്‍ മീഡിയ വഴി നടത്തുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!