ട്രെയിനില്‍ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതരപരിക്ക്

 

ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

തിരൂര്‍: ട്രെയിനില്‍ നിന്ന് വീണ് വള്ളിക്കുന്ന് കച്ചേരിക്കുന്ന്
സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വള്ളിക്കുന്ന് കച്ചേരിക്കുന്ന്
ചുള്ളിയന്‍ മുസ്തഫയുടെ മകന്‍
ഷംസുദ്ധീനണ് പരിക്കേറ്റത്. താനൂര്‍ വട്ടണത്താണിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന  ഏറനാട് എക്‌സ്പ്രസില്‍ നിന്ന് ഷംസുദ്ധീന്‍ വീണത്. തിരൂര്‍ റീജിണല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് ഷംസുദ്ധീന്‍.

ഉടന്‍തന്നെ താനൂര്‍ കണ്‍ട്രോള്‍ പോലീസിന്റെ  വാഹനത്തില്‍ തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Share news
error: Content is protected !!
Scroll to Top