പള്ളിക്കലില്‍ എപി ഇകെ സംഘര്‍ഷം

കൊണ്ടോട്ടി: പള്ളിക്കലില്‍ എപി ഇകെ സംഘര്‍ഷം. പള്ളിക്കല്‍ ജുമാമസ്ജിദിന്റെ അവകാശ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പള്ളിയില്‍ സന്ധ്യാനമസ്കാരത്തിനെത്തിയ സമയത്താണ് ഇരുവിഭാഗവുമം തമ്മില്‍ തര്‍ക്കമുണ്ടായത്. പള്ളിക്കല്‍ ബസാറിലെ കടകള്‍ക്കുനേരെയും അക്രമമുണ്ടായി.

കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. എംഎസ്പി ബറ്റാലിയന്‍ സ്ഥലത്തെത്തി.വര്‍ഷങ്ങളായി ഇരുവിഭാഗം സുന്നികളും തമ്മില്‍ അവകാശ തര്‍ക്കം നടക്കുന്ന പള്ളിയാണിത്. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളി അടച്ചുപൂട്ടിയിരുന്നു. അടുത്തിടെയാണ് വീണ്ടും തുറന്നത്.
ഇരുവിഭാഗം സുന്നികളും തമ്മില്‍ സംഘര്‍ഷം നടന്നതോടെ തേഞ്ഞിപ്പലത്തുനിന്നെത്തിയ പൊലീസ് സംഘമാണ് രംഗം ശാന്തമാക്കിയത്.  പൊലീസ് കാവലേര്‍പ്പെടുത്തി.

 

Share news
error: Content is protected !!
Scroll to Top