Section

malabari-logo-mobile

താനൂരില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍

HIGHLIGHTS : താനൂര്‍:  ഹര്‍ത്താലിന്റെ മറവില്‍ താനൂര്‍ ടൗണില്‍ വ്യാപകമായി വ്യാപാരസ്ഥാപനങ്ങള്‍ അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് താനൂരില്‍ ചൊവ്വാഴ്ച വ്യാപാരികള്...

താനൂര്‍:  ഹര്‍ത്താലിന്റെ മറവില്‍ താനൂര്‍ ടൗണില്‍ വ്യാപകമായി വ്യാപാരസ്ഥാപനങ്ങള്‍ അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് താനൂരില്‍ ചൊവ്വാഴ്ച വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ 6 മണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. കടകളടച്ചാണ് ഹര്‍ത്താല്‍ ആചരിക്കുക.
ഇന്ന് രാവിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാനായി തെരുവിലിറങ്ങിയ ഒരു കൂട്ടം യുവാക്കള്‍ താനൂര്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. അടച്ചിട്ട കടകള്‍ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് തകര്‍ത്തത് . ജംങ്ഷനിലുള്ള കെആര്‍ ബേക്കറി അക്രമികള്‍ അടിച്ചുതകര്‍ത്തു. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും മുകളിലെ ഹോട്ടല്‍ സമുച്ചയം തകര്‍ക്കുകയുമായിരുന്നു.

അക്രമം നടന്ന സ്ഥലങ്ങള്‍ സ്ഥലം എംഎല്‍എ വി അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു.

sameeksha-malabarinews

ഇന്ന് താനൂരിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളും കൊള്ളയും താനൂരിൽ ഒരു പൗരനും സമാധാന പ്രേമിയും അംഗീകരിക്കുന്നതല്ല. ഇതിനു പിൻബലംനൽകിയ പ്രമുഖ  രാഷ്ട്രീയ കക്ഷികൾ മാപ്പർഹിക്കുന്നില്ല. സമൂഹത്തിലെ പരസ്പര വിശ്വാസവും സമാധാനവുമാണ് ഇവർ നഷ്ടപ്പെടുത്തിയത്. ഇത് താനൂരിനെ സംബന്ധിച്ചു വിലമതിക്കാനാകാത്ത നഷ്ട്ടമാണ്. ഇതിനു കൂട്ട് നിന്നവരെ താനൂരിലെ പൗരാവലി കക്ഷി രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ ഒറ്റപ്പെടുത്തണമെന്നും  വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!