താനൂരില്‍ വീടുകളില്‍ മോഷണം; 13 പവന്‍ മോഷ്ടിച്ചു

താനൂര്‍: വിവധ ദിവസങ്ങളിലായി നടന്ന മോഷണത്തില്‍ 13 പവന്‍ മോഷ്ടിച്ചു. കാട്ടിലങ്ങാടി സ്‌കൂളിന് ഹൈസ്‌ക്കൂളിന് സമീപത്താണ് വിവിധ ദിവസങ്ങളിലായി വീടുകളില്‍ മോഷണം നടന്നത്. മുണ്ടതോട് മുഹമ്മദ് യൂസഫ്, വൈദ്യരകത്ത് കുഞ്ഞിബാവ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സമീപത്തെ ഒലിയില്‍ മമ്മുട്ടിയുടെ വീട്ടില്‍ മോഷണ ശ്രമം ഉണ്ടായെങ്കിലും നാട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാവ് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

കുഞ്ഞിബാവയുടെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടത്തിയത്. ഇവിടെ നിന്ന് മരുമകളുടെയും കുട്ടികളുടെയും സ്വര്‍ണമാണ് മോഷ്ടിച്ചത്. അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് യൂസഫിന്റെ വീട്ടില്‍ മോഷണം നടത്തിയത്. യൂസഫിന്റെ ഭാര്യയുടെ കഴുത്തിലെ നക്ലൈസ്, മകളുടെ പാദസരം, അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് വളകള്‍, ഒരു ജോഡി കമ്മല്‍ എന്നിവയാണ് മോഷ്ടിച്ചത്. വീടിന്റെ ജനല്‍ തകര്‍ത്തശേഷം അകത്തുനിന്ന് താക്കോലെടുത്ത് മുന്‍വാതില്‍ തുറന്നാണ് മോഷാവ് അകത്തുകയറിയത്.

സംഭവത്തെ തുടര്‍ന്ന് താനൂര്‍ സിഐ എ.എം സിദ്ദീഖ്, എസ്.ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top