Section

malabari-logo-mobile

താനൂരില്‍ യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയവെ മോഷ്ടാവ് പിടിയില്‍;പിടിയിലായത് നൂറോളം കളവുകേസിലെ പ്രതി

HIGHLIGHTS : താനൂര്‍: പുര്‍ച്ചെ രണ്ടര മണിയോടെ താനൂര്‍ കാട്ടിലങ്ങാടിയിലെ വീട്ടില്‍ നിന്നും യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയിലായി. താനൂര്‍ ഉ...

താനൂര്‍: പുര്‍ച്ചെ രണ്ടര മണിയോടെ താനൂര്‍ കാട്ടിലങ്ങാടിയിലെ വീട്ടില്‍ നിന്നും യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയിലായി. താനൂര്‍ ഉണ്ണിയാല്‍ സ്വദേശി കൊടിയന്റെ പുരയ്ക്കല്‍ യഹിയയാണ് അറസ്റ്റിലായത്. യുവതി വീടിന് പുറത്തെ ബാത്ത്‌റൂമില്‍ പോയി തിരികെ വീട്ടിലേക്ക് കയറുന്നതിനിടെ പിറകിലൂടെ വന്ന് മോഷ്ടാവ് മാലപൊട്ടിച്ച് ഓടുകയായിരുന്നു. വീട്ടുകാര്‍ വിവിരമറിയിച്ചതിനെ തുടര്‍ന്ന് പത്ത് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.രണ്ട് വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ നിന്നും ഇയാള്‍ കളവുനടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ നൂറോളം കളവുകേസുകളില്‍ പ്രതിയാണ്.

നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് താനൂരില്‍ നിന്നുമുള്ള മറ്റൊരു മോഷണ കേസില്‍ ശിക്ഷ അനുഭവിച്ച് കണ്ണൂര്‍ സെട്രല്‍ ജയിലില്‍ നിന്നും ഇയാള്‍ പുറത്തിറങ്ങിയത്.

sameeksha-malabarinews

പ്രതിയെ പിടികൂടുമ്പോള്‍ ഇയാളില്‍ നിന്നും കാട്ടിലങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ ഭണ്ഡാരം പൊളിച്ച് മോഷ്ടിച്ച മുതലും യുവതിയുടെ സ്വര്‍ണമാലയും കണ്ടെടുത്തു. താനൂര്‍ ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ നവീന്‍ ഷാജി, വാരിജാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!