മത്സ്യഉല്പാദനവും വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ്

തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് കൈക്കൊണ്ട അടച്ചുപൂട്ടല്‍ നടപടികളില്‍ നിന്നും മത്സ്യകൃഷിക്കാവശ്യമായ മത്സ്യതീറ്റ, മത്സ്യക്കുഞ്ഞുങ്ങള്‍, മത്സ്യതീറ്റ ഉല്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍, മത്സ്യകൃഷിക്കാവശ്യമായ രാസവസ്തുക്കള്‍, മത്സ്യസംസ്‌കരണം എന്നിവയുടെ സംസ്ഥാനത്തിനകത്തും അന്തര്‍സംസ്ഥാനാടിസ്ഥാനത്തിലുമുള്ള കടത്തിനും വിതരണത്തിനും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മത്സ്യവിത്തുല്പാദന കേന്ദ്രങ്ങള്‍, മത്സ്യ/ ചെമ്മീന്‍ ഹാച്ചറികള്‍, മത്സ്യ ഫാമുകള്‍, മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍, മത്സ്യതീറ്റ ഉല്പാദന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുവാനും ഉത്തരവില്‍ അനുമതിയുണ്ട്. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും ഇത് നടപ്പാക്കാനുള്ള ചുമതല.

Share news
error: Content is protected !!
Scroll to Top