താനൂരില്‍ പരീക്ഷ കഴിഞ്ഞെത്തിയ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

താനൂര്‍: പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ ഗവ.ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കെ.പുരം താടിപ്പടിയിലെ അരങ്ങത്തില്‍ ശറഫുദ്ദീന്‍, സഫിയ ദമ്പതികളുടെ മകനുമായ മുഹമ്മദ് ജാബിര്‍(15)ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ സ്‌കൂളില്‍ നിന്ന് കണക്ക് മോഡല്‍ പരീക്ഷ കഴിഞ്ഞാണ് ജാബിര്‍ വലിയുപ്പയുടെ വീടായ താടിപ്പടിയിലെത്തിയത്. ശറഫുദ്ദീന്റെ ഏകമകനണ് ജാബിര്‍. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top