താനൂരില്‍ പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

താനൂർ:പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. ഒഴൂർ വെട്ടുകുളം സ്വദേശി കോലിക്കലകത്ത് അബ്ദുൽ ലത്തീഫാ(55)ണ് താനൂർ പോലീസ് പിടിയിലായത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാര താനൂർ സിഐ എം ഐ ഷാജിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles