കോഴിക്കോട്: സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.വയനാട് സ്വദേശിനി അമ്പിളി വിജയന്‍(24)ആണ് മരിച്ചത്. ഇന്നുരാവിലെ പൊറ്റമ്മല്‍ ജങ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
അമ്പിളി സഞ്ചരിച്ച ബൈക്കില്‍ കൂടരഞ്ഞിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
അമ്പിളി സ്വകാര്യ കമ്പനി ജീവനക്കാരിയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




