തിരവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 2061 പേര്‍. ഇതില്‍ 1500 പേര്‍ക്ക് ജാമ്യം ലഭിച്ചു. 452 കേസുകളാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.
പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന നിരേധനാജ്ഞ ലംഘിച്ചവരും അറസ്റ്റിലായവരില്‍ പെടും. ഏറ്റവും കൂടുതല്‍ അസ്റ്റിലായവര്‍ എറണാകുളത്താണ്. 310 പേരാണ് ഇവിടെ അറസ്റ്റിലായത്. പത്തനംതിട്ടയില്‍ 120 പേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയില്‍ 191 പേരും വയനാട്ടില്‍ 100 പരും അറസ്റ്റിലായി.
അറസ്റ്റിലായവര്‍ക്കുമേല്‍ ജാമ്യം ലഭിക്കാത്തത് ഉള്‍പ്പെടെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പെതുമുതല്‍ നശിപ്പിക്കല്‍, ആയുധങ്ങളുമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു, ശരണപാതയില്‍ യുവതികളെ തടഞ്ഞത്, ഹര്‍ത്താലിന്റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍കുമേല്‍ ചുമത്തിയിരിക്കുന്നത്.




