താനാളൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

untitled-1-copyതാനൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം താനാളൂര്‍ ബഖാഫി ഓര്‍ഫനേജിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിം റഹ്ഷാന്‍(15)യാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാറിലെത്തിയവര്‍ പുറത്തേക്കിട്ട മൊബൈല്‍ഫോണ്‍ എടുത്തുകൊടുക്കാന്‍ പറയുകയായിരുന്നു. ഫോണെടുത്ത് കാറിനടുത്തെത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിനുള്ളിലേക്ക് പിടിച്ചുകയറ്റുകയായിരുന്നത്രെ. കുട്ടി ബഹളം വെക്കുകയും ഇതെസമയം ഒരു ഓട്ടോറിക്ഷ ഇതുവഴി കടന്നു വരികയും ചെയ്തതോടെ കാറിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിച്ചവര്‍ കുട്ടിയെ പുറത്തേക്ക് തളളിയിട്ട് കടന്നു കളയുകയായിരുന്നു. വീഴ്ചയില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജില്ലയില്‍ പലയിടങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നത് ആളുകളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top