റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു

താനൂര്‍: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ മച്ചിങ്ങപ്പാറ-ആലുംകുണ്ട്‌-കുറു ക്കോള്‍ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക്‌ തുറന്നുകൊടുത്തു. എം.എല്‍.എയുടെ 2016-17 ആസ്‌തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍സലാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി. അവറാന്‍കുട്ടി, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ സി. ഉസ്‌മാന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top