താനൂരില്‍ നിയന്ത്രണം വിട്ടി ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു

താനൂര്‍: നിയന്ത്രണം വിട്ട ലേറിയിടിച്ച് സ്‌കൂട്ടറില്‍ നിന്നിറങ്ങുകയായിരുന്ന അച്ഛനും മകളും മരിച്ചു. വൈലത്തൂര്‍ ഇട്ടിലാക്കല്‍ ചീനിക്കല്‍ രാമന്‍കുട്ടി(60), മകള്‍ സൗമ്യ(30) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ ആദിഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കളരിപ്പടിയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ചരക്കുലോറി മതിലില്‍ ഇടിച്ചപ്പോള്‍ അതിനിടയില്‍പ്പെട്ടാണ് ഇരുവരും മരിച്ചത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ക്രിസ്മസ് അവധി ആയിതിനാല്‍ സൗമ്യ ഭര്‍തൃവീടായ കളരിപ്പടിയില്‍ നിന്ന് ബുധനാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സൗമ്യയെയും മകനെയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായിരുന്നു രാമന്‍കുട്ടി. വീട്ടിലേക്കുള്ള വഴിയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി ഇരുവരുടെയും ദേഹത്ത് ഇടിച്ച് കയറുകയായിരുന്നു. സമീപത്തെ മതിലും ലോറി ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ മകന്‍ ഒന്നരവയസ്സുള്ള ആദിഷിന്റെ കാലിന് പരിക്കേറ്റു. മൂത്തമകന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ഉടനെ വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു.

കോഴിക്കോട് വെസ്റ്റ്ഹില്‍ എഫ്‌സിഐ ഗോഡൗണില്‍ നിന്നും താനൂര്‍ സപ്ലൈകോ ഗോഡൗണിലേക്ക് അരിയുമായി വരികയായിരുന്ന ലോറി ടയര്‍പൊട്ടിയാണ് നിയന്ത്രണം വിട്ടിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സൗമ്യയുടെ ഭര്‍ത്താവ് കളരിപ്പടി തൈക്കാട് പ്രഭാഷ് രണ്ടുമാസം മുമ്പാണ് വിദേശത്തേക്ക് പോയത്. സംഭവത്തെ തുടര്‍ന്ന് താനൂര്‍ എംഎല്‍എ വി.അബ്ദുറഹ്മാന്‍ സംഭവസ്ഥം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top