Section

malabari-logo-mobile

ഖത്തര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും 196 ഇന്ത്യക്കാര്‍

HIGHLIGHTS : ദോഹ:ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാരും നാടുകടത്തില്‍ കേന്ദ്രത്തില്‍ 82 പേരുമാണ് ഉള്ളതെന്ന് ഇന്ത്യ എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ...

ദോഹ:ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാരും നാടുകടത്തില്‍ കേന്ദ്രത്തില്‍ 82 പേരുമാണ് ഉള്ളതെന്ന് ഇന്ത്യ എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ഫോറത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ജയിലിലും നാടുകടത്തില്‍ കേന്ദ്രത്തിലുമായി കഴിയുന്ന ആളുകളെ കുറിച്ച് അറിയാനായി എംബസി അധികൃതര്‍ രണ്ടിടങ്ങളും സന്ദര്‍ശിച്ചു. 2017 ല്‍ പന്ത്രണ്ട് പ്രതിമാസ ഓപ്പണ്‍ഹൗസുകളിലായി 66 പരാതികള്‍ ലഭിക്കുകയും അവയില്‍ 56 എണ്ണം പരിഹരിക്കുകയും ചെയ്തു.

sameeksha-malabarinews

ഓപ്പണ്‍ഫോറത്തില്‍ തൊഴിലാളകള്‍ നേരിട്ടെത്തിയാണ് പരാതികള്‍ നല്‍കിയത്. നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി ഡിസംബറില്‍ 64 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 19 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം നടത്തി.

ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ തേഡ് സെക്രട്ടറി എം അലീം, ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിഡ് എടക്കളത്തൂര്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ, ഐ.സി.ബി.എഫ് മാനേജ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!