താനൂരില്‍ അനധികൃതമായി ചെന്നൈയില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കെതിരെ കേസ്: കര്‍ണാടകയില്‍ നിന്നെത്തിയ ആള്‍ക്കായി തിരച്ചില്‍ നടത്തുന്നു

താനൂര്‍:  കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയ അഞ്ചുപേര്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തു. കോറാട്, പറമ്പത്താഴം, മണലിപ്പുഴ സ്വദേശികള്‍ക്കെതിരെയാണ് കേസെടുത്തത്.

ഇവിരില്‍ മൂന്ന് പേരെ മഞ്ചേരിയിലേയും, രണ്ടുപേരെ എടപ്പാളിലേയും നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുയാണ്.
അതേസമയം കര്‍ണാടകയില്‍ നിന്നെത്തിയ ഒഴൂരിലെ 17 വാര്‍ഡ് സ്വദേശിയായ രഞ്ജിഷ് എന്നയാളെ ഇതുവരെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ തൊട്ടടുത്ത പഞ്ചായത്തുകളില്‍ യാത്രചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇയാള്‍ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി താനൂര്‍ ഇന്‍സ്‌പെക്ടര്‍ പി.പ്രമോദ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top