താനൂരില്‍ കറങ്ങിയ 62 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അറസ്റ്റിലായത് 22 പേര്‍

താനൂര്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കര്‍ശന നയിന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സത്യവാങ്മൂലം ഇല്ലാതെ കറങ്ങിയ 62 വാഹനങ്ങള്‍ താനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടുംകൂടുകയും, അനാവിശ്യമായി റോഡില്‍കറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം 22 പേരെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു .

8കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണിന്റെ ഭാഗമായി പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ച മേഖലയിലുള്ളവര്‍ക്ക് അവരുടെ സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം. അവശ്യ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങാന്‍ സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ് മൂലം തയ്യാറാക്കി കൈവശം വെക്കണം. ലോക്ക് ഡൗണ്‍ കൃത്യമായി നടപ്പിലാക്കുന്നതിന് ശക്തമായ പട്രോളിങ്ങും നടപടികളുമാണ് കൈകൊണ്ടിരിക്കുന്നതെന്നു താനൂര്‍ ഇന്‍സ്പെക്ടര്‍ പി പ്രമോദ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top