മാരകമയക്കുമരുന്നുമായി യുവാവ് താനൂര്‍ പോലീസിന്റെ പിടിയില്‍

താനൂര്‍: എംഡി എം എ എന്ന മാരകമയക്കുമരുന്നുമായി യുവാവ് പിടിയില്‍. മംഗലം തിരുത്തുമ്മല്‍ തൈകുട്ടത്തില്‍ ഫാസില്‍ (28)ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 10, 320 മില്ലിഗ്രാം മാരകമയക്കുമരുന്നും പോലീസ് പിടികൂടിയിട്ടുണ്ട്.

താനൂര്‍ എസ് എച്ച് ഒ ജീവന്‍ ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.

എസ് ഐമാരായ ശ്രീജിത്ത്, രാജു, എ.എസ്, ഐമാരായ റഹിം, യുസഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top