താനൂര്‍: താനൂരില്‍ പോലീസിനു നേരെ ആക്രമണം. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ താനൂര്‍ ചാപ്പപ്പടിയില്‍ വെച്ചാണ് ഒരു സംഘം പോലീസ് ജീപ്പ് ആക്രമിച്ചത് . പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചയാളെ ഒരു സംഘം ജീപ്പ് തടഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു
ട്രോമകെയര്‍ പ്രവര്‍ത്തകനായ ജാബിറിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ എന്ന് കരുതുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതിനിടെ ഒരു സംഘം പോലീസ് ജീ്പ്പ് ആക്രമിച്ചു .
ജീപ്പിന്റെ ചില്ലുകളും പിറകിലെ ഗ്രില്ലും തകര്‍ത്തിട്ടുണ്ട്.
പോലീസ് കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.




