Section

malabari-logo-mobile

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ പ്രതികളെ തടവ് ചാടാന്‍ സഹായിച്ചയാള്‍ താനൂരില്‍ പോലീസ് പിടിയില്‍

HIGHLIGHTS : Tanur police have arrested a man who helped escape from mental health center. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ 3 ...

താനൂര്‍: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ 3 പ്രതികളെ തടവ് ചാടാന്‍ സഹായിച്ചയാളെ താനൂര്‍ പോലീസ് പിടികൂടി.
താനൂര്‍ അട്ടത്തോട് സ്വദേശിയായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെയാണ് പിടികൂടിയത്.

ആഷിക്, നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കൊലപാതകം, പിടിച്ചുപറി, ലഹരിമരുന്ന് തുടങ്ങിയ കേസുകളില്‍ പ്രതികളാണിവര്‍. പ്രതികളെ തടവു ചാടാന്‍ സഹായിച്ചത് താനൂര്‍ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.

sameeksha-malabarinews

പിടികൂടിയ പ്രതിയെ സുരക്ഷാ സന്നാഹങ്ങളോടെ പിപിഇ കിറ്റും മാസ്‌കും ധരിപ്പിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറിയത്. താനൂര്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഇയാളെ പിടികൂടുന്നതിനായി പോലീസിനെ സഹായിക്കുന്നതിന് താനൂര്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ സംഘവും ഉണ്ടായിരുന്നു. നേരത്തെ പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!