താനൂര്‍ പൂരപറമ്പ്‌ വെടിക്കെട്ടിനിടെ അപകടം: നിരവധി പേര്‍ക്ക്‌ പരിക്ക്‌

tanurതാനൂര്‍ :ഓലപ്പീടിക പൂരപറമ്പ്‌ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അമിട്ട്‌ ദിശമാറി വീണ്‌ പൊട്ടി രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു ചൊവ്വാഴ്‌ച രാത്രി പതിനൊന്നര മണിയോടെയാണ്‌ മുകളില്‍ പോയി പൊട്ടേണ്ട അമിട്ടാണ്‌ കൂട്ടിയിടിച്ച്‌ താഴേക്ക്‌ പതിച്ച്‌ പൊട്ടിയത്‌. തുടര്‍ന്ന്‌ ഇതില്‍ നിന്നുള്ള ചീളുകള്‍ തെറിച്ച്‌ വീണ്‌്‌ വെടക്കെട്ട്‌ കണ്ടുകൊണ്ടിരുന്ന കാണികള്‍ക്ക്‌ പരിക്കേറ്റത്‌.. ഇതേ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌

വെടിക്കെട്ട്‌ ഏകദേശം പകുതിയായതോടെയാണ്‌ അമിട്ട്‌ വഴിതെറ്റിപ്പോയി ഇടിച്ച്‌ച തെറിച്ചത്‌. പരിക്കേറ്റവരെ ഉത്സവനടത്തിപ്പുകാരും വാളന്റിയിര്‍മാരുംചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചു.
തൃശ്ശൂരില്‍ നിന്നുള്ള കരിമരുന്ന്‌ പ്രയോഗവിദഗ്‌ദരാണ്‌ ഇത്തവളെ പൂരപറമ്പില്‍ വെടിക്കെട്ടൊരുക്കിയത്‌.

Share news
error: Content is protected !!
Scroll to Top