58 യാത്രക്കാരുമായി തായ്‌വാനില്‍ വിമാനം നദിയില്‍ ഇടിച്ചിറക്കി.

Thaiwanതായ്‌പോയി: 58 യാത്രക്കാരുമായി വിമാനം നദിയില്‍ ഇടിച്ചിറക്കി. തായ്‌വാനിലെ ആഭ്യന്തര സര്‍വ്വീസ്‌ നടത്തുന്ന ട്രാന്‍സ്‌ ഏഷ്യ എ ടി ആര്‍ 72 വിമാനമാണ്‌ ഇടിച്ചിറക്കിയത്‌. നിരവധി ആളുകള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. നിരവധിപേര്‍ക്ക്‌ പരിക്കേറ്റതായും വിമാനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. കിന്‍ മെന്‍ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ്‌ അപകടം ഉണ്ടായത്‌.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്‌. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ തായ്‌വാനിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്‌. സിഴി ജില്ലയിലെ പാലത്തിനടുത്ത്‌ വെച്ച്‌ വിമാനം പുഴയില്‍ വീഴുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയിലുള്ളത്‌. വിമാനത്തിന്റെ വലിയൊരുഭാഗവും പുഴയില്‍ മുങ്ങിയിട്ടുണ്ട്‌.

മോശം കാലാവസ്ഥയെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ട്രാന്‍സ്‌ ഏഷ്യവിമാനം അപകടത്തില്‍പെട്ടിരുന്നു. 48 യാത്രക്കാര്‍ ഈ അപകടത്തില്‍ മരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടല്ല.

Share news
error: Content is protected !!
Scroll to Top