
താനൂര്‍ : സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കാരാട് ചുണ്ടന്‍വീട്ടില്‍ പുതിയ നാലകത്ത് നൗഫലാണ് (46) മരിച്ചത്. മദീന റോഡില്‍ യാംബുവിലാണ് അപകടം. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു.
കഴിഞ്ഞ ദിവസം ( ബുധന്‍) വൈകിട്ട് ജോലിക്കിടെ പണി നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴെക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്നലെ(വ്യാഴം) രാവിലെ മരണപ്പെടുകയായിരുന്നു.
വാഴക്കത്തരു അങ്ങാടിയില്‍ വ്യാപാരിയായിരുന്ന വി.വി.എന്‍.കുഞ്ഞി മൂസ, സി.പി.ഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നെബീല. മക്കള്‍: അഫാന്‍ ബിന്‍ നൗഫല്‍, ആയിഷ ,ഹദീം. സഹോദരങ്ങള്‍: മുഹമ്മദ് അന്‍വര്‍, സാബിറലി (ഇരുവരും സൗദി), തഫ്‌സില, റസിയ, ഫസീല. ഖബറടക്കം ഇന്ന് (വെള്ളി) സൗദിയില്‍ നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



