കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; എന്‍.എസ്.എസ്. വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കും: കാലിക്കറ്റ് വി.സി.

എന്‍.എസ്.എസ്. വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കും: കാലിക്കറ്റ് വി.സി.

വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കുന്ന ദൗത്യം നിറവേറ്റാന്‍ നാഷ്ണല്‍ സര്‍വീസ് സ്‌കീമിന് കഴിയുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാതല എന്‍.എസ്.എസ്. അവാര്‍ഡ് വിതരണോദ്ഘടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങള്‍ ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും എന്‍.എസ്.എസിന് കഴിയും. ജൂനിയര്‍ വിദ്യാര്‍ഥികളെ സ്‌നേഹത്തോടെ സ്വീകരിച്ച് കാമ്പസിന്റെ ഭാഗമാക്കി മാറ്റാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ലഹരിക്ക് പിറകെ പോകാനോ അക്രമത്തിനോ എന്‍.എസ്.എസിന്റെ ഭാഗമായ ഒരാള്‍ക്കും കഴിയില്ല. അക്രമത്തെ തടയാന്‍ അവര്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന എന്‍.എസ്.എസ്. ഓഫീസര്‍ ഡോ. അന്‍സര്‍ മുഖ്യാതിഥിയായിരുന്നു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള അവാർഡ് – ഫാറൂഖ് കോളേജിനും മികച്ച പ്രോഗ്രാം ഓഫീസർകുള്ള അവാർഡ് ഇതേ കോളേജിലെ  ഡോ. പി. റഫീഖിനും ലഭിച്ചു. മികച്ച പുരുഷ വോളണ്ടിയർ – പി. ഷിഫിൻ (അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ), മികച്ച വനിതാ വോളണ്ടിയർ – സി.കെ. നസ്‌ലാ ഷെറിൻ (സി.കെ.ജി. മെമ്മോറിയൽ ഗവ. കോളേജ്  പേരാമ്പ്ര) എന്നിവരാണ്. ആദ്യ 10 സ്ഥാനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, സര്‍വകലാശാലാ എൻ.എസ്.എസ്. കോ – ഓർഡിനേറ്റർ ഡോ. എൻ.എ. ശിഹാബ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, ഡോ. കെ. മുഹമ്മദ്ഹനീ ഫ, ഇ.ടി.ഐ. കോ – ഓർഡിനേറ്റർ ഡോ. എൻ.എം. സണ്ണി, എൻ.എസ്.എസ്. കോഴിക്കോട് ജില്ലാ കോ – ഓർഡിനേറ്റർ ഫാസിൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

ദ്വിദിന ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പ് ‘ വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയുടെ പങ്ക് ’ എന്ന വിഷയത്തിൽ ഫെബ്രുവരി 19, 20 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. പഠനവകുപ്പ് സെമിനാർ ഹാളിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് :  7012458915, 9495502279

‘ കമ്മ്യൂണിയൻ ‘ മാധ്യമ സമ്മേളനം

കാലിക്കറ്റ് സർവകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ മാധ്യമ കോൺക്ലേവ് ‘കമ്മ്യൂണിയൻ’ – 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു. കോൺക്ലേവ് കോ – ഓർഡിനേറ്റർ ഡോ. കെ.പി. അനുപമയും പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.ഐ. നുഐമാനും ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. ‘ ആൾട്ട് / ഷിഫ്റ്റ്‌ / സ്പേസ് : ദി ന്യൂ ലോജിക്സ് ഓഫ് എൻഗേ ജ്മെന്റ് ‘ എന്ന പേരിൽ പുതുകാല മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക സാംസ്‌കാരിക തരംഗങ്ങളെ ആസ്‌പദമാക്കി ഫെബ്രുവരി 24, 25 തീയതികളിലാണ് കോൺക്ലേവ്. സർവകലാശാലാ അധ്യാപകർ, മാധ്യമ പ്രവർത്തവർ, സിനിമാ – പരസ്യ മേഖലയിലുള്ളവർ പങ്കെടുക്കും. ഫെബ്രുവരി 21 വരെ രജിസ്റ്റർ ചെയ്യാം.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ പഠന കേന്ദ്രങ്ങളിലെയും 2023 പ്രവേശനം ബി.എഡ്. വിദ്യാർഥികളിൽ എൻ.എസ്.എസ്. വൊളണ്ടിയർമാരായി എൻറോൾ ചെയ്തവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 24 മുതൽ 28 വരെയും എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് മാർച്ച് നാല് മുതൽ 12 വരെയും ലഭ്യമാകും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) നാലു വർഷ യു.ജി. പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ മാർച്ച് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 17 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 17-ന് നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഒൻപത്, ഏഴ് സെമസ്റ്റർ ( 2014 പ്രവേശനം മാത്രം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം മാർച്ച് 12, 17 തീയതികളിൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CUCBCSS – SDE – 2014 പ്രവേശനം ) ബാച്ചിലർ ഓഫ് ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ ഏപ്രിൽ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 27-ന് തുടങ്ങും.

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

പി. ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് ( 2023 പ്രവേശനം ) മാർച്ച് 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍), എം.എ. സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറല്‍) നവംബര്‍ 2024 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top