പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ഇ-ചെലാന്‍ അദാലത്ത്

തിരൂരങ്ങാടി: പൊതുജനങ്ങള്‍ക്ക് ആശ്വാസമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. വാഹനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള ചെല്ലാനുകളും, എ ഐ ക്യാമറ ഫൈനുകളും ഓണ്‍ലൈനായി അടക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

മോട്ടോര്‍ വാഹനങ്ങളുടെ ട്രാഫിക് ഫൈനുകള്‍ ഒറ്റത്തവണയായി അടച്ചു തീര്‍പ്പാക്കാന്‍ ഇതു മൂലം സാധിക്കും. തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസില്‍ 19/02/2025 തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

2021 മുതല്‍ പിഴ അടയ്ക്കാന്‍ സാധിക്കാത്തതും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെടാത്തതുമായ എല്ലാ ചെല്ലാനുകളും പിഴ അടച്ച് മറ്റ് നിയമനടപടികളില്‍ നിന്ന് ഒഴിവാകാന്‍ കഴിയും.

വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ട്രാഫിക് പിഴ ഉണ്ടോ എന്നറിയുന്നതിനും അത്തരത്തില്‍ തീര്‍പ്പാകാതെ കിടക്കുന്ന പിഴകള്‍ അടയ്ക്കുന്നതിനും ഈ സുവര്‍ണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് തിരൂരങ്ങാടി ജോയിന്റ് റിജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡി വേണു കുമാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top