Section

malabari-logo-mobile

വാക്‌സിന്‍വിതരണത്തിലെ ക്രമക്കേട്;ആരോപണങ്ങളോട് പ്രതികരിച്ച് താനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍

HIGHLIGHTS : Tanur Municipal Chairman responds to allegations of irregularities in vaccine distribution

താനൂർ : കഴിഞ്ഞ ദിവസം താനൂർ നഗരസഭയിലെ വാക്സിൻ  വിതരണത്തിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നഗരസഭക്ക് മുൻപിൽ എൽ. ഡി. എഫ് , ബി. ജെ. പി കൗൺസിലർ മാർ നടത്തിയ പ്രതിഷേധത്തിൽ പ്രതികരിച്ച് താനൂർ മുൻസിപ്പൽ ചെയർമാൻ പി.പി. ഷംസുദീൻ. ഇരു പാർട്ടിക്കാരുടെ പ്രതിഷേധം തികച്ചും രാഷ്ട്രീയ പ്രേരിതമായാണെന്നും ഓൺലൈനിലൂടെ ആര് അപേക്ഷിക്കുന്നുവോ അവർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത് അതിൽ ജില്ലയിലെ പല ഭാഗത്തുനിന്നുള്ളവരുണ്ടെന്നും അവരാരും ഞങ്ങളുടെ ബന്ധുക്കളല്ലെന്നും ചെയർമാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചവരെ സംഘടിപ്പിച്ച സെക്കന്റ്‌ ഡോസ് എടുക്കാനുള്ള ക്യാമ്പിൽ ഉച്ചക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കോൾ  വരുകയും നാളേക്ക് വച്ചിട്ടുള്ള വാക്‌സിൻ ഇന്നുതന്നെ ഉപയോഗിച്ച് തീർക്കണം എന്ന ഉത്തരവിനെ തുടർന്നാണ് സി എച്ച്  സി യിലെ മെഡിക്കൽ ഓഫീസർ, നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി, വൈസ് ചെയർപേഴ്സൺ എന്നിവരുമായി കൂടി ആലോചിച്ചു ഉച്ചക്ക് ശേഷം സി എച്ച്  സി യിൽ ഒരു ക്യാമ്പ് കൂടി നടത്തി.ഉച്ചക്ക് ശേഷം ഉള്ള ക്യാമ്പിൽ സ്പോർട്ട് രെജിസ്റ്ററേഷൻ  ആയിരുന്നു എന്നും ചെയർമാൻ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!