താനൂര്‍ ലെവല്‍ ക്രോസ് ടിപ്പര്‍ ലോറിയിടിച്ചു തകര്‍ന്നു

താനൂര്‍: തെയ്യാല റോഡ് റെയില്‍വേ ലെവല്‍ ക്രോസ് ടിപ്പര്‍ലോറി ഇടിച്ച് തകര്‍ന്നു.

രാവിലെ 9 മണിക്ക് ശേഷമാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരുമ്പ് പൈപ്പ് വളഞ്ഞു ഗേറ്റ് പൊങ്ങുന്നതിനും താഴ്ത്തുന്നതിനുമുള്ള സംവിധാനം താറുമാറായി.

ഇതെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.

Share news
error: Content is protected !!
Scroll to Top