അധിക വൈദ്യുതി ബില്ലില്‍ കെഎസ്ഇബിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി:അധിക വൈദ്യുതി ബില്ലില്‍ കെഎസ്ഇബിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ലോക്ക് ഡൗണ്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് അധികമായി വൈദ്യുതി ബില്‍ വന്നതില്‍ കെഎസ്ഇബി ബില്‍ തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്ത് അംഗം എംസി വിനയനാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി വൈദ്യതി ബോര്‍ഡിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടമുണ്ടാക്കുന്നതാണ് കെഎസ്ഇബിയുടെ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ വീടുകളിലെ മീറ്റര്‍ റീഡിംഗ് നടത്താന്‍ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപകമായ പരാതിക്ക് ഇടയാക്കിയത്.

60 ദിവസം കൂടുമ്പോഴാണ് ബില്‍ തയ്യാറാക്കേണ്ടത് എന്നാല്‍ പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്‌സിഡിയും നഷ്ടമായി. എന്നാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറായിട്ടില്ല.

Share news
error: Content is protected !!
Scroll to Top