തിരൂരങ്ങാടി: കര്‍ണാടകയിലെ മൈസൂരിനടുത്ത് ചാമരാജനഗറില്‍
എ ആര്‍ നഗര്‍ യാറത്തുംപടി പാലമടത്തില്‍ചിന സ്വദേശി പാലമടത്തില്‍ പരേതനായ കുഞ്ഞലവി ഹാജിയുടെ മകന്‍ ഹംസ (35) മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ചാമരാജനഗര്‍ പോലീസാണ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളായ മുത്തലിബ്, ജംഷീര്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പൂലര്‍ച്ചയാണ് ഹംസ പൊള്ളലേറ്റ് മരിച്ചത്. മരിച്ച വിവരം പ്രതി കളാണ് ഫോണില്‍ ഹംസയുടെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞത് എന്ന് ഹംസയുടെ ബന്ധുക്കള്‍ അറിയിച്ചു. ചാമരാജനഗര്‍ ടൗണിലേ രാജധാനി ബേക്കറി, മയൂര ലോഡ്ജ് എന്നിവ നടത്തുന്നയാളാണ് മുത്തലിബ് ഇവയുടെ
നടത്തിപ്പിലെ പങ്കാളിയായിരുന്നു ഹംസ.ലോഡ്ജിന്റെ മാനേജരാണ് ജംഷീര്‍. ഇവര്‍ എട്ട് വര്‍ഷത്തോളമായി ബേക്കറി പാട്ണര്‍മാരാണ്. മരിച്ച ഹംസ വെള്ളിയാഴ്ച പുലര്‍ച്ച മരണ വിവരം മുമ്പില്‍ കണ്ട്
ഫോണില്‍ സ്റ്റാറ്റസ് വെച്ചതിനാല്‍ പ്രതികളേ കുറിച്ച് സൂചന ലഭിക്കുകയും മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ നേരത്തേ അറിയിക്കുകയും മൈസൂരിലേക്ക് പുറപ്പെടുകയും ചെയ്തിരുന്നു.
ബന്ധുക്കള്‍ പോലീസിന്ന് വാട്‌സ് ആപ്പ് സ്റ്റാറ്റസ് കാണിക്കുകയും പ്രതികളെ പിടിക്കുടി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മദിക്കുകയും ചെയ്തു വെന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഐപിസി 306 വകുപ്പ് പ്രകാരമാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മില്‍ സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്ന് പോലീസ് ബന്ധുകളെ അറിയിച്ചതായാണ് വിവരം. പ്രതികളെ14 ദിവസത്തേക്ക് ചാമരാജനഗറില്‍ കോടതിയില്‍ ഹാജരാക്കി.




