സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രം പ്രചരിപ്പിക്കരുത്; സൈബര്‍ സെല്‍

മുംബൈ: ഇന്നലെ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് മഹാരാഷ്ട്ര സൈബര്‍ സെല്‍.

സൈബര്‍ സെല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈബര്‍ സെല്‍ നടപടി ആരംഭിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഞായറാഴ്ചയാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top